ആദ്യത്തെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് ദാർശനിക കവി എന്നറിയപ്പെടുന്ന ജി. ശങ്കരക്കുറുപ്പിനാണ്. ഓടക്കുഴൽ എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്. 1901 ജൂൺ മൂന്നിന് എറണാകുളംം ജില്ലയിലെ നായത്തോട് എന്ന സ്ഥലത്താണ് ജനനം. സർവ്വകലാശാല അധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, രാജ്യസഭാംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൂര്യകാന്തി, നിമിഷം, പഥികൻ്റെ പാട്ട് , വിശ്വദർശനം, മൂന്നരുവിയും ഒരു പുഴയും, ജീവനസംഗീതം, സാഹിത്യ കൗതുകം, പൂജാപുഷ്പം, മുത്തും ചിപ്പിയും, ഗദ്യോപഹാരം, ഓർമ്മയുടെ ഓളങ്ങൾ, ഓലപ്പീപ്പി തുടങ്ങിയവയാണ് പ്രധാന കൃതികൾ. 1978 ഫെബ്രുവരി 2 ന് അന്തരിച്ചു.
0 Comments