യന്ത്രങ്ങളും അത്തരം സാങ്കേതിക വിദ്യകളും വ്യാപകമാകുന്നതിന് മുൻപുള്ള കാലത്ത് മനുഷ്യന്റെ സ്വന്തം കായികശേഷികൊണ്ടും സഹായത്തിന് കന്നുകാലികളെ ഉപയോഗപ്പെടുത്തിയുമാണ് കൃഷിപ്പണികളും ജലസേചനവുമെല്ലാം നടത്തിയിരുന്നത്. പഴയകാലത്ത് ഉപയോഗിച്ചിരുന്ന കാർഷികോപകരണങ്ങളിൽ ഒന്നാണ് തുമ്പിക്കൊട്ട. ഇതിനെക്കുറിച്ചറിയാം.

കന്നുകാലികളെക്കൊണ്ട് വലിപ്പിച്ചു ആഴമേറിയ കിണറുകളിൽ നിന്നും ജലസേചനം നടത്താൻ ഉപയോഗിക്കുന്നു. 'കാളത്തേക്ക് കൊട്ട' എന്നും പറയും. തകരം കൊണ്ടുള്ള കൊട്ടയുടെ മുൻഭാഗത്ത് തുകൽ കൊണ്ട് നീളത്തിൽ കുഴൽരൂപത്തിൽ പിടിപ്പിച്ചാതാണ് 'തുമ്പി'. കൊട്ടയുടെ അറ്റത്ത് ബന്ധിപ്പിക്കുന്ന കയറും തുമ്പിയുടെ അറ്റത്ത് ബന്ധിക്കുന്ന കയറും ചേർത്താണ് നുകത്തിൽ കെട്ടിവലിക്കുന്നത്. കൊട്ടയിൽ നിറയുന്ന വെള്ളം തുമ്പിയിലൂടെ മുകളിലെ കൊട്ടത്തളത്തിൽ വീഴുന്നു.