Ticker

6/recent/ticker-posts

കരയിലെ വലിയ മാംസഭുക്ക് - ധ്രുവക്കരടി

കരയിലെ ഏറ്റവും വലിയ മാംസഭുക്കാണ് ധ്രുവക്കരടി (Polar Bear). 400 മുതൽ 600 കിലോഗ്രാം വരെ ഭാരമുള്ള ധ്രുവക്കരടികൾക്ക് മൂക്ക് മുതൽ വാലറ്റം വരെ 8 അടിയോളം നീളമുണ്ട്‌. ഉത്തരധ്രുവത്തിലെ ആർട്ടിക്ക് സമുദ്രത്തിലുള്ള മഞ്ഞുമൂടിയ പ്രദേശങ്ങളിലും ചെറു ദ്വീപുകളിലുമാണ് ഇവയുടെ താമസം. വെള്ള രോമങ്ങളും നീളൻ കാലുകളുമുള്ള ധ്രുവക്കരടികൾക്ക് കടുവയുടെ രണ്ടിരട്ടി വലിപ്പമുണ്ട്. ചത്ത തിമിംഗലങ്ങൾ, സീലുകൾ, വലിയ മീനുകൾ, കടൽപ്പശുക്കൾ തുടങ്ങിയവയാണ് ഇവയുടെ ഭക്ഷണം. ബ്രൗൺ ബെയർ (Brown Bear) എന്ന ഇനത്തിലെ ഉപവിഭാഗമായ കോഡിയാക്ക് കരടി (Kodiak Bear)യും തീറ്റക്കാര്യത്തിൽ പിന്നിലല്ല. വടക്കേ അമേരിക്കയിലാണ് ഇവ കാണപ്പെടുന്നത്.

Post a Comment

0 Comments