ലോകപ്രശസ്തനായ സ്വീഡിഷ് ശാസ്ത്രജ്ഞനാണ് ആൽഫ്രെഡ് നോബേൽ (Alfred Bernhard Nobel; 1833-1896) . ഡൈനാമിറ്റിന്റെ കണ്ടുപിടിത്തമാണ് നൊബേലിനെ ലോകപ്രസിദ്ധനാക്കിയത്. ഡൈനാമിറ്റിന്റെ വിനാശ ഫലങ്ങളെക്കുറിച്ച് ബോധവാനായിരുന്ന അദ്ദേഹം അതിന്റെ സമാധാനപരമായ ഉപയോഗത്തിനാണ് മുൻതുക്കം കൊടുത്തത്. ഡൈനാമിറ്റിന്റെ കണ്ടുപിടിത്തം നൊബേലിനെ കോടീശ്വരനാക്കി. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥമാണ് 102-ആമത് മൂലകത്തിന് നൊബേലിയം എന്ന പേര് കൊടുത്തത്.
0 Comments