യന്ത്രങ്ങളും അത്തരം സാങ്കേതിക വിദ്യകളും വ്യാപകമാകുന്നതിന് മുൻപുള്ള കാലത്ത് മനുഷ്യന്റെ സ്വന്തം കായികശേഷികൊണ്ടും സഹായത്തിന് കന്നുകാലികളെ ഉപയോഗപ്പെടുത്തിയുമാണ് കൃഷിപ്പണികളും ജലസേചനവുമെല്ലാം നടത്തിയിരുന്നത്. പഴയകാലത്ത് ഉപയോഗിച്ചിരുന്ന കാർഷികോപകരണങ്ങളിൽ ഒന്നാണ് കോലുമരം (കോലോരം). ഇതിനെക്കുറിച്ചറിയാം.
ഉഴുത നിലം നടാൻ പാകത്തിൽ ചേറുവലിച്ചു നിരപ്പാക്കാൻ ഉപയോഗിക്കുന്നു. ഇത് നുകത്തിൽ കെട്ടി അതിന് മുകളിൽ കയറി നിന്നാണ് കന്നുകാലികളെ കൊണ്ട് വലിപ്പിക്കുന്നത്. ഇതിന്റെ വലിയ രുപത്തെ 'ചങ്ങല മരം' എന്ന് പറയും.
ഉഴുത നിലം നടാൻ പാകത്തിൽ ചേറുവലിച്ചു നിരപ്പാക്കാൻ ഉപയോഗിക്കുന്നു. ഇത് നുകത്തിൽ കെട്ടി അതിന് മുകളിൽ കയറി നിന്നാണ് കന്നുകാലികളെ കൊണ്ട് വലിപ്പിക്കുന്നത്. ഇതിന്റെ വലിയ രുപത്തെ 'ചങ്ങല മരം' എന്ന് പറയും.
0 Comments