റേഡിയം കണ്ടുപിടിച്ച പ്രസിദ്ധ ശാസ്‌ത്രജ്ഞയാണ് മേരി ക്യുറി (Marie Curie; 1867-1934). പോളണ്ടിൽ നിന്ന് ഉപരിപഠനത്തിനായി 1891-ൽ പാരീസിലെത്തിയ മേരി അവിടെവെച്ച് പിയറിക്യുറിയെ കണ്ടുമുട്ടുകയും വിവാഹിതരാവുകയും ചെയ്‌തു. അവർ രണ്ടുപേരും ചേർന്ന് 1898-ൽ പൊളോണിയം, റേഡിയം എന്നീ മൂലകങ്ങൾ കണ്ടെത്തി. 1903-ൽ ക്യുറി ദമ്പതികൾക്ക് ഊർജ്ജതന്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. പിയറി ക്യുറിയുടെ മരണശേഷവും പരീക്ഷണങ്ങൾ തുടർന്ന മേരി 1910-ൽ ശുദ്ധമായ റേഡിയത്തെ വേർതിരിച്ചെടുത്തു. ഈ ശാസ്‌ത്രജ്ഞയുടെ ബഹുമാനാർത്ഥം ആറ്റോമികനമ്പർ 96 ഉള്ള മൂലകത്തിന് ക്യുറിയം എന്ന് പേരിട്ടു.
റേഡിയം, പൊളോണിയം എന്നീ റേഡിയോ ആക്റ്റീവ് പദാർത്ഥങ്ങൾ കണ്ടെത്തിയ ഭാര്യാഭർത്താക്കന്മാരാണ് മേരിയും പിയറിയും. 1903-ൽ ഊർജ്ജതന്ത്രത്തിനുള്ള നൊബേൽ സമ്മാനവും ഇവർക്കായിരുന്നു. 1906-ൽ പിയറി ക്യുറി അപകടത്തിൽ മരിച്ചു. അതിന് ശേഷവും പരീക്ഷണങ്ങൾ തുടര്ന്ന് മേരിക്ക് 1911-ൽ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു.
0 Comments