Ticker

6/recent/ticker-posts

നാടോടി സംഗീതം

നാടോടി എന്നതിന് നാട്ടിലൊക്കെ ഓടുന്നത് അഥവാ പ്രചരിക്കുന്നത് എന്നർത്ഥം. സാധാരണ ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള പ്രാദേശിക സംഗീതമാണ് നാടോടിസംഗീതം. ശാസ്‌ത്രീയ നിബന്ധനകൾ ഒട്ടും തന്നെ പാലിക്കാത്ത ഒരു സംഗീതവിഭാഗമാണിത്. പാടുന്നത് ആരാണോ അക്കൂട്ടരുടെ വാമൊഴിയിൽ തന്നെയാണ് പാട്ടുകൾ ഉണ്ടാകുക. നാടൻപാട്ടുകളുടെ ആകർഷകത്വത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഈ വാമൊഴികളുടെ സാന്നിധ്യം കൂടിയാണ്. കേൾവിക്കാരെ അങ്ങേയറ്റം ആകർഷിക്കുന്ന ലളിതവും ഇമ്പമേറിയതുമായ ശൈലി ഈ സംഗീത വിഭാഗത്തിന്റെ പ്രത്യേകതയാണ്.

Post a Comment

0 Comments