ഹിന്ദുസ്ഥാനി സംഗീതത്തിൽ പ്രാദേശികാടിസ്ഥാനത്തിൽ സമ്പ്രദായ ഭേദങ്ങൾ കാണാം. ഇവയ്‌ക്ക് ഘരാനകൾ എന്നാണ് പേര്. ഗ്വാളിയോർ ഘരാന, ആഗ്ര ഘരാന, ബനാറസ് ഘരാന എന്നിങ്ങനെ വിഭിന്ന ഘരാനകൾ പ്രസിദ്ധമാണ്. കർണ്ണാടക സംഗീതത്തിൽ ഇപ്രകാരം പ്രാദേശിക സമ്പ്രദായങ്ങളില്ല.