റങ്കിമാവ് എന്ന് വിളിക്കുന്ന കശുമാവിനെ ഇന്ത്യയിലെത്തിച്ചത് 16-ആം നൂറ്റാണ്ടിൽ പറങ്കികളാണ് (പോർച്ചുഗീസുകാർ). അതുകൊണ്ട് ഇത് നമ്മുക്ക് പറങ്കിമാവാക്കി.
ബ്രസീലിലാണ് ജന്മദേശം എങ്കിലും ഇന്ന് കശുമാവുകൃഷി പ്രധാനമായി ഇന്ത്യയിലും ആഫ്രിക്ക, ഫിലിപ്പീൻസ്, ശ്രീലങ്ക, മലയ എന്നീ രാജ്യങ്ങളിലുമാണ്. ഉത്പാദനത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയ്ക്കാണ് കശുവണ്ടി വ്യവസായത്തിലും കയറ്റുമതിയിലും ഒന്നാം സ്ഥാനം. നമ്മുക്ക് ധാരാളം വിദേശനാണ്യം നേടിത്തരുന്ന ഈ വിദേശി നമ്മുടെ അടുത്ത ബന്ധുവായിക്കഴിഞ്ഞിരിക്കുന്നു.