ഭാരതീയ സംഗീതത്തിൽ സപ്തസ്വരങ്ങളെ ഷഡ്ജം (സ), ഋഷഭം (രി), ഗാന്ധാരം (ഗ), മധ്യമം (മ), പഞ്ചമം (പ), ധൈവതം (ധ), നിഷാദം (നി) എന്നിങ്ങനെ വിളിക്കുന്നു. പക്ഷിമൃഗാദികളുടെ ശബ്ദങ്ങളുടെ അനുകരണങ്ങളെയാണ് സപ്തസ്വരങ്ങൾ കല്പിക്കപ്പെടുന്നത്. 
ഷഡ്ജം (സ) - മയിലിന്റെ ശബ്ദം 
ഋഷഭം (രി) - കാളയുടെ ശബ്ദം 
ഗാന്ധാരം (ഗ) - ആടിന്റെ കരച്ചിൽ 
മധ്യമം (മ) - ക്രൗഞ്ചപക്ഷിയുടെ കരച്ചിൽ 
പഞ്ചമം (പ) - കുയിൽ നാദം 
ധൈവതം (ധ) - മഴക്കാലത്തെ താവളക്കരച്ചിൽ 
നിഷാദം (നി) - ആനയുടെ ചിഹ്നം വിളി 
എന്നിങ്ങനെ സപ്തസ്വരങ്ങൾ പ്രകൃതിയിൽ ലയിച്ചു കിടക്കുന്നു എന്നാണ് സങ്കല്പം. പാശ്ചാത്യ സംഗീതത്തിൽ ഇതിന് തുല്യമായി ഡോ (Do) , റേ (Re) , മി (Mi), ഫാ (Fa), സോൾ (Sol), ലാ (La), Xr എന്നാണ് അറിയപ്പെടുന്നത്.
എന്നാൽ ഇംഗ്ളീഷുകാർ ഇവയ്ക്ക് മാറ്റം വരുത്തി അവരുടെ അക്ഷരമാലയിലെ ആദ്യത്തെ ഏഴ് അക്ഷരങ്ങൾ പ്രയോഗിച്ചു. C, D, E, F, G, A, B, C എന്ന ക്രമത്തിൽ.