ഭാ ഗികമായ നിറുത്തൽ വേണ്ടപ്പോൾ ഉപയോഗിക്കുന്നതിനാൽ അൽപവിരാമം എന്നും പറയുന്നു. (ഉദാ: കാണാം, അടുത്ത വരവിന്). ഒരേ വിഭാഗത്തിൽ പെടുന്ന ഒന്നിലധികം പദങ്ങളോ പ്രയോഗങ്ങളോ വേണ്ടപ്പോഴും അങ്കുശം ഉപയോഗിക്കുന്നു. (ഉദാ: കണ്ണ്, മൂക്ക്, ചെവി എന്നിവയ്‌ക്ക്). ആധിയും വ്യാധിയും, ജനനവും മരണവും എന്നിങ്ങനെ ഗണം തിരിച്ചുള്ള പദവ്യവഹാരങ്ങൾക്കും ഈ ചിഹ്നം വേണം. ഉം,ഓ എന്നീ ഘടകങ്ങളെ ഒഴിവാക്കാനും അല്പവിരാമം ഉപയോഗിക്കാം. (ഉദാ: ബസ്, കാർ,ലോറി എന്നിവയെ പണിമുടക്ക് ബാധിച്ചു). വാക്യ വിഭാഗങ്ങൾക്കു വിഭിന്നമായ അർഥം കൽപ്പിക്കേണ്ടി വരുമ്പോഴും ഈ ചിഹ്‌നം പ്രയോജനപ്പെടുത്താം. (ഉദാ: അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു, മരണം ആസന്നമാണെന്ന്)