യന്ത്രങ്ങളും അത്തരം സാങ്കേതിക വിദ്യകളും വ്യാപകമാകുന്നതിന് മുൻപുള്ള കാലത്ത് മനുഷ്യന്റെ സ്വന്തം കായികശേഷികൊണ്ടും സഹായത്തിന് കന്നുകാലികളെ ഉപയോഗപ്പെടുത്തിയുമാണ് കൃഷിപ്പണികളും ജലസേചനവുമെല്ലാം നടത്തിയിരുന്നത്. പഴയകാലത്ത് ഉപയോഗിച്ചിരുന്ന കാർഷികോപകരണങ്ങളിൽ ഒന്നാണ് തേക്ക്കൊട്ട. ഇതിനെക്കുറിച്ചറിയാം.
വലിയ ആഴമില്ലാത്ത കിണർ, കുളം, വെള്ളക്കുഴികൾ എന്നിവിടങ്ങളിൽ നിന്നും വെള്ളം മുക്കിയെടുക്കാൻ ഉപയോഗിക്കുന്നു. 'ഏത്തം' എന്നും 'മുട്ടിലാൻ' എന്നും വിളിക്കുന്ന സംവിധാനത്തിൽ മുളം കൈത്തണ്ടിലാണ് ഈ കൊട്ട ബന്ധിക്കുന്നത്. ഈ 'കയ്യിരി' കിണറ്റിലോ മറ്റോ താഴ്ത്തി കൊട്ട മുക്കി വെള്ളം മുകളിലുള്ള കൊട്ടത്തളത്തിലൊഴിക്കുന്നു. കൊട്ട മരം കൊണ്ടും തകിടുകൊണ്ടും ഉണ്ടാക്കാം.

0 Comments