യന്ത്രങ്ങളും അത്തരം സാങ്കേതിക വിദ്യകളും വ്യാപകമാകുന്നതിന് മുൻപുള്ള കാലത്ത് മനുഷ്യന്റെ സ്വന്തം കായികശേഷികൊണ്ടും സഹായത്തിന് കന്നുകാലികളെ ഉപയോഗപ്പെടുത്തിയുമാണ് കൃഷിപ്പണികളും ജലസേചനവുമെല്ലാം നടത്തിയിരുന്നത്. പഴയകാലത്ത് ഉപയോഗിച്ചിരുന്ന കാർഷികോപകരണങ്ങളിൽ ഒന്നാണ് മരക്കരി. ഇതിനെക്കുറിച്ചറിയാം.

കന്നുകാലികളെ ഉപയോഗിച്ച് വയലും പറമ്പുകളും ഉഴുതുമറിക്കാൻ ഉപയോഗിക്കുന്നു. ഇതിന്റെ മണ്ണിൽ ആഴ്‌ന്നിറങ്ങുന്ന ഭാഗത്ത് മാത്രം ഇരുമ്പ് പൊതിഞ്ഞിരിക്കുന്നു. ഇതിനെ 'കൊഴു' എന്ന് പറയും.